യൂറോപ്യന്‍ രാജ്യങ്ങളിലെ പണമിടപാട് സദാചാരം കുറയുന്നു
Monday, August 4, 2014 7:59 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്യന്‍ രാജ്യങ്ങളില്‍ പണമിടപാടുകളിലുള്ള സദാചാരം വളരെ കുറവാണെന്ന് ഈയിടെ യൂറോപ്യന്‍ പെയ്മെന്റ് ഹാബിറ്റിനെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ കണ്െടത്തി. ജര്‍മന്‍ പണശേഖരണ ഏജന്‍സി ചെയര്‍മാന്‍ ക്ളൌസ് എംഗ്ബെര്‍ഡിംഗ് ആണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇതനുസരിച്ച് ഗ്രീസ്, ബള്‍ഗേറിയ, റുമേനിയ, സ്ളോവാക്യാ, റഷ്യ എന്നീ രാജ്യങ്ങളിലെ പണമിടപാട് സദാചാരം വളരെ മോശമാണന്ന് കണ്ടു. ഭേദപ്പെട്ട നിലവാരം ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ കാണുന്നു.

പഠന റിപ്പോര്‍ട്ടിന്റെ ഓരോ രാജ്യം തിരിച്ചുള്ള ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഇത് യൂറോപ്യന്‍ രാജ്യങ്ങളുമായി ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഈ യൂറോപ്യന്‍ രാജ്യങ്ങളിലെ പണമിടപാടുകളിലുള്ള സദാചാരം കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജര്‍മന്‍ പണശേഖരണ ഏജന്‍സി അറിയിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍