ഒന്നാം ലോക യുദ്ധത്തിന്റെ നൂറാം വാര്‍ഷികാനുസ്മരണയില്‍ ഫ്രഞ്ച്, ജര്‍മന്‍ പ്രസിഡന്റുമാര്‍ പങ്കെടുത്തു
Monday, August 4, 2014 7:58 AM IST
ബര്‍ലിന്‍: ഒന്നാം ലോക യുദ്ധം തുടങ്ങിയതിന്റെ നൂറാം വാര്‍ഷിക ദിനാചരണത്തില്‍ ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും പ്രസിഡന്റുമാര്‍ പങ്കെടുത്തു. അന്‍സേസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും ജര്‍മനിയുടെ പ്രസിഡന്റ് ജോവാഹിം ഗൌക്കും സംയുക്ത പ്രസ്താവനയിലൂടെ യുദ്ധത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരങ്ങള്‍ അര്‍പ്പിച്ചു. മാന്‍ ഈറ്റര്‍ എന്നറിയപ്പെടുന്ന ഫ്രാന്‍സിലെ അല്‍സേസ് റീജിയണിലാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട 12,000 തിരിച്ചറിയപ്പെടാത്ത യോദ്ധാക്കളുടെ ശവകുടീരം സ്ഥിതിചെയ്യുന്ന ഹാര്‍ട്ട്മാന്‍സ് വില്ലേഴ്സ്ഹോഫിലും നേതാക്കള്‍ പുഷ്പചക്രം അര്‍പ്പിച്ചു.

യുകെ ജര്‍മനിക്കുമേല്‍ യുദ്ധം പ്രഖ്യാപിച്ചതിന്റെ വാര്‍ഷികം ബെല്‍ജിയത്തിലും ആചരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍