ബ്രിസ്ബനില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു
Monday, August 4, 2014 7:56 AM IST
ബ്രിസ്ബന്‍: ബ്രിസ്ബനിലെ സീറോ മലബാര്‍ സഭാവിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക് ലിപ്പിന്റെയും സംയുക്ത തിരുനാള്‍, നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഭക്തിപൂര്‍വം ആഘോഷിച്ചു.

സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തിരുസ്വരൂപങ്ങള്‍ വഹിച്ച് നഗരംചുറ്റി പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയും നടന്നു.

തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. പീറ്റര്‍ കാവുംപുറം, ഫാ. തോമസ് അരീക്കുഴി, ഫാ. തോമസ് മണിമല, ഫാ. പോള്‍ ചക്കാനിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി