സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പൊന്നോണം 2014 ആഘോഷിക്കുന്നു
Monday, August 4, 2014 7:54 AM IST
കുവൈറ്റ്: അഹ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12ന് ബദര്‍ അല്‍ മാലക് സബാ ഹാള്‍ അബുഹലിഫയില്‍ പൊന്നോണം 2014 തെരഞ്ഞെടുത്തു.

ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരം, വിവിധയിനം മത്സരങ്ങള്‍, സംഗീതവിരുന്ന്, പരമ്പരാഗത കേരളീയ ശൈലിയില്‍ ഒരുക്കുന്ന ഓണസദ്യ എന്നിവയും പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓണസദ്യയ്ക്കുവേണ്ടിയുള്ള ഫുഡ് കൂപ്പണിന്റെ ഉദ്ഘാടനം ജൂലൈ 11ന് (വെള്ളി) കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. കുര്യന്‍ ജോണിന്റെ സാന്നിധ്യത്തില്‍ ഫാ. അജി മാത്യു, ഇടവക ട്രസ്റി ബാബു പുന്നൂസി#ീന് നല്‍കി നിര്‍വഹിച്ചു. പൊന്നോണം 2014 കണ്‍വീനര്‍ ബിജു എസ്. ജോയി, ഫുഡ് കൂപ്പണ്‍ കണ്‍വീനര്‍ മനോജ് സി. തങ്കച്ചന്‍, ഷെറിന്‍ ദാനിയേല്‍, ബിനു തങ്കച്ചന്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍ യുവജന പ്രസ്ഥാനം അംഗങ്ങള്‍ എന്നിവരും സംബന്ധിച്ചു.

പ്രശസ്ത ഗായകരായ വിദ്യാശങ്കറും പ്രിതി വാര്യരും നേതൃത്വം നല്‍കുന്ന സംഗീത വിരുന്നും മറ്റു കലാ, കായിക പരിപാടികളും പൊന്നോണം 2014 ന് മാറ്റു കൂട്ടും. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.