വനിതാവേദി ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു
Monday, August 4, 2014 7:53 AM IST
കുവൈറ്റ് സിറ്റി: എങ്ങനെ നമുക്ക് നല്ല രക്ഷകര്‍ത്താവാകാം എന്ന വിഷയത്തെ അധികരിച്ച് വനിതാവേദി കുവൈറ്റ് ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. അബാസിയ കല സെന്ററില്‍ നടത്തിയ പരിപാടിയില്‍ സജിത സ്കറിയ ക്ളാസെടുത്തു. പ്രസിഡന്റ് ടോളി പ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന ക്ളാസില്‍ വനിതാവേദി പ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു. ഡോ. ലൈല, പ്രസന്ന രാമഭദ്രന്‍, പി.ആര്‍. ബാബു, രമ അജിത്, സുമതി ബാബു എന്നിവരും പ്രസംഗിച്ചു. ശാന്താ ആര്‍. നായര്‍ ഗാനമവതരിപ്പിച്ചു. ചടങ്ങിനു ജനറല്‍ സെക്രട്ടറി ശുഭ ഷൈന്‍ സ്വാഗതവും വല്‍സ സാം നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍