സോമര്‍സെറ്റില്‍ ചക്കുങ്കല്‍ കുടുംബയോഗം ഓഗസ്റ് 15ന്
Monday, August 4, 2014 7:49 AM IST
ലണ്ടന്‍: കരിങ്കുന്നം ഇടവകയിലെ പൌരാണിക കുടുംബങ്ങളില്‍ ഒന്നായ ചക്കുങ്കല്‍ കുടുബത്തിലെ ഇംഗ്ളണ്ടിലുള്ളവരുടെ രണ്ടാമത് കുടുംബ സംഗമം ഓഗസ്റ് 15 മുതല്‍ 18 വരെ സോമര്‍സെറ്റില്‍ നടക്കും.

ലോകത്തില്‍ എവിടെ ആയാലും തങ്ങളുടെ പൈതൃകം കാത്തു സൂക്ഷിക്കുന്ന ചക്കുങ്കല്‍ക്കാര്‍ ആ പാരമ്പര്യവും സ്നേഹവും അടുത്ത തലമുറയിലേക്കും പകരുന്നതിനുവേണ്ടിയാണ് വര്‍ഷം തോറും കുടുംബ സംഗമം നടത്തുന്നത്. ലോകത്തിലെ ഏഴു വന്‍കരകളിലായി വ്യാപിച്ചു കിടക്കുന്ന ചക്കുങ്കല്‍ കുടുംബക്കാര്‍ എല്ലാവരും ഈ സംഗമത്തെ വൈകാരികതയോടെ ആണ് നോക്കി കാണുന്നത്.

സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും എല്ലാ ചക്കുങ്കല്‍ കുടുംബക്കാരെയും സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സജു ചക്കുങ്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോഷി ജോര്‍ജ്