വിയന്നയിലെ അപകടം പതിയിരിക്കുന്ന ക്ളോസിംഗുകള്‍
Monday, August 4, 2014 7:48 AM IST
വിയന്ന: ഈ വര്‍ഷം ജനുവരി മുതല്‍ വിയന്നയില്‍ സൈക്കിള്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഹെര്‍ണാല്‍ മെയിന്‍ റോഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ രണ്ടു സൈക്കിള്‍ യാത്രക്കാര്‍ക്കു ജീവന്‍ നഷ്ടമായി.

വിയന്നയില്‍ വളരെ സുരക്ഷിതമെന്നു ജനങ്ങള്‍ വിശ്വസിക്കുന്ന റോഡുകളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി. ആറാമത്തെ ജില്ലയില്‍ മരിയഹില്‍ഫര്‍ ഗ്യൂര്‍ട്ടല്‍, പതിനൊന്നാമത്തെ ജില്ലയിലെ ഗാഡ്നര്‍ ഗാസെ ഹോഹെ, പന്ത്രണ്ടാമത്തെ ജില്ലയിലെ വുണ്ടനര്‍ഗസെ, പതിനാറാമത്തെ ജില്ലയിലെ സാന്‍ഡ്ലൈറ്റള്‍ഗാസെ, പതിനേഴാമത്തെ ജില്ലയിലെ ഹെര്‍മാല്‍സര്‍ ഹൌപറ്റ് സ്ട്രാസെ, ഹോര്‍മാല്‍സര്‍ ഹൌപറ്റ്സ്ട്രാ സെഗുപ്ഫേര്‍ലിംഗ് പാഷിംഗ്, പത്തൊന്‍പതാമത്തെ ജില്ലയിലെ യാഗര്‍സ്ട്രാസെ, സേട്രാം സ്ട്രാസെ, ഇരുപത്തൊന്നാമത്തെ ജില്ലയിലെ പ്രാഗര്‍സ്ട്രാസെ, ഡിമെല്‍ സ്ട്രാസെ,യേഡ്ലര്‍ സ്ട്രാസെ, ത്രില്ലെര്‍ഗ്, കൊളോണി ട്രാസെ, ലോക്കോ മോട്ടീവ് ഗാസെ, ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ വഗ്രാമസെ, ഗോള്‍ഡെമുണ്‍ട്, റണ്‍ബാന്‍വെഗ് ,ഹെര്‍സ് ഹെര്‍സോഗ്കാള്‍ ട്രാസെ,ആര്‍മിനന്‍വെഗ്, ഡൊണഉഫര്‍ ഔട്ടോ ബാന്‍ എന്നിവിടങ്ങളിലാണ് ജീവഹാനി ഉണ്ടായത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍