അശരണര്‍ക്കു ആശ്രയവുമായി ഡാളസ് സൌഹൃദ വേദി
Saturday, August 2, 2014 8:15 AM IST
ഡാളസ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡാളസ് സൌഹൃദ വേദി ഒരിക്കല്‍ കൂടി മറ്റുപ്രവാസി സംഘടനകള്‍ക്ക് മാതൃകയായി. ആലപ്പുഴ ജില്ലയില്‍ തലവടി പഞ്ചായത്തില്‍ അനേക വര്‍ഷങ്ങളായി മാനസിക രോഗികളായ അനാഥര്‍ക്കു ആശ്രയമായ 'സ്നേഹ ഭവനില്‍' സഹായ ഹസ്തവുമായി ഡാളസ് സൌഹൃദവേദിയുടെ സെക്രടറി അജയകുമാര്‍ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു.

ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ജോണികുട്ടി തുരുത്തിയില്‍ ഡാളസ് സൌഹൃദ വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ