കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന് അബാസിയ ഏരിയ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഓഗസ്റ് ഒന്നിന് അബാസിയ ഹൈവേ സെന്റരിനു സമീപം ലിറ്റില്‍ ഏഞ്ചല്‍സ് ഹാളില്‍ നടന്നു.
എ.എം.ഷംസുദ്ദീന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നിലവിലെ അബാസിയ ഏരിയ ജനറല്‍ സെക്രട്ടറി ഷിജിത്ത് കുമാര്‍ ചിറക്കലും സാമ്പത്തിക റിപ്പോര്‍ട്ട് അസോസിയേഷന് ട്രഷറര്‍ സത്യന് വരുണ്ടയും ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് 2014-15 വര്‍ഷത്തെ അബാസിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി എ.എം. ഷംസുദ്ദീന് (പ്രസിഡന്റ), പി. രഘുനാഥ്, സന്ധ്യ ഷിജിത്ത് (വൈസ് പ്രസിഡന്റുമാര്‍), കെ. വിനയകുമാര്‍ (ജനറല്‍ സെക്രട്ടറി), ഷാഫി കൊയിലാണ്ടി, മനോജന് മാരാംവീട്ടില്‍, ബാബു പൊയില്‍ (ജോ.സെക്രട്ടറിമാര്‍), ജയലളിത കൃഷ്ണന് (ചാരിറ്റി സെക്രട്ടറി), പി.എസ് ഷെമീര്‍ (ട്രഷറര്‍) എന്നിവരെയും ഏരിയ എക്സിക്യുട്ടീവ് അംഗങ്ങളായി ശശികൃഷ്ണ, ശ്രീജിത്ത് മായ, ഇന്ദിര കരുണാകരന്, ഷംസുദ്ദീന് ചിറക്കോത്ത്, ബിന്ദു രഘുനാഥ്, ശ്യാം ലാല്‍, സ്കറിയ കുര്യന്, ധന്യ ഷാബി പദ്മനാഭന് എന്നിവരേയും തെരഞ്ഞെടുത്തു.
കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൃഷ്ണന് കടലുണ്ടി, കെ.അലി കോയ, കരുണാകരന് പേരാമ്പ്ര, പ്രേമരാജ് കോറോത്ത്, അബ്ദുറഹ്മാന് നടുവണ്ണൂര്‍, ആശ പ്രേമരാജ്, ഹക്കീം വില്യപള്ളി, മണി പപ്പു, ഷിജിത്ത് കുമാര്‍ ചിറക്കല്‍, അബ്ദുള്‍ സലാം, സന്തോഷ് നമ്പയില്‍, സമീര്‍ വെള്ളയില്‍, തുളസീധരന്‍ തോട്ടക്കര എന്നിവരെ തെരഞ്ഞടുത്തു.
സഹീര്‍ ആലക്കല്‍, ഇല്യാസ് തോട്ടത്തില്‍, ഷാബി പദ്മനാഭന്, മുഹമ്മദ് റജീഷ്, ആഷിദ് അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. കളത്തില്‍ അബ്ദുറഹ്മാന് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍