നവോദയ ദമാം ടൌണ്‍ ഏരിയ ശവ്വാല്‍ നിലാവ് സംഘടിപ്പിച്ചു
Saturday, August 2, 2014 8:07 AM IST
ദമാം: നവോദയ ദമാം ടൌണ്‍ ഏരിയായ്ക്ക് കീഴിലുള്ള പോര്‍ട്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ശവ്വാല്‍ നിലാവ് സംഘടിപ്പിച്ചു.

ആഘോഷ പരിപാടികള്‍ നവോദയ കിഴക്കന്‍ പ്രവശ്യ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ ചവറ ഉദ്ഘാടനം ചെയ്തു. പോര്‍ട്ട് മേഖലാ പ്രസിഡന്റ് ശ്രീകുമാര്‍ വള്ളിക്കുന്നത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സുരേഷ് അലനല്ലൂര്‍, ചന്ദ്രന്‍ വാണിയമ്പലം, അയൂബ് കൊടുങ്ങല്ലൂര്‍, മനോഹരാന്‍ കണ്ണൂര്‍, ദേവന്‍ പട്ടാമ്പി, വിജയന്‍ ചെറായി എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി സുദര്‍ശനന്‍ വര്‍ക്കല സ്വാഗതവും ഷെരീഫ് തേക്കട നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തിന് ശ്രീകണ്ഠന്‍ നേതൃത്വം നല്‍കി.

ഗായകര്‍ ഷാഫി, സജീര്‍, ബിജു എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, വത്സനും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട്, രമണന്റെ കവിത, സുധിയുടെ ലളിതഗാനം, വിപിന്റെ മിമിക്രി, പ്രശാന്തും സംഘവും അവതരിപ്പിച്ച വള്ളപ്പാട്ട് എന്നിവ പരിപാടിക്ക് മിഴിവേകി.

പരിപാടികള്‍ക്ക് ഇല്ലിച്ചിറ അജയ്, സുരേഷ് ഹരിപ്പാട്, പ്രശാന്ത് കോട്ടയം എന്നിവര്‍ നേതൃത്വം നല്‍കി.