യാത്രയപ്പു നല്‍കി
Saturday, August 2, 2014 8:04 AM IST
ലണ്ടന്‍: ഓസ്ട്രേലിയയിലേക്ക് ഉടനെ കുടിയേറുന്ന രാജ്മോന്‍ നാരായണനും കുടുംബത്തിനും കെസിഎ റെഡിച്ച് ആശംസകള്‍ നേര്‍ന്നു. കെസിഎയുടെ സജീവ പ്രവര്‍ത്തകനും മുന്‍ ജോയിന്റ് സെക്രട്ടറിയുമായ രാജിമോന്‍ അറിയപ്പെടുന്ന സംഘാംഗവുമാണ്.

തുടക്കക്കാലം മുതല്‍ക്കേ കെസിഎ റെഡിച്ചിന്റെയും യുക് മയുടെയും കലാ, കായിക പ്രവര്‍ത്തനങ്ങളില്‍ സജീവ തത്പരരായ ഈ കുടുംബത്തിന് പ്രസിഡന്റ് ടോമി അഗസ്റിന്‍, സെക്രട്ടറി എല്‍സോ, മുന്‍ പ്രസിഡന്റുമാരായ മാത്യു വര്‍ഗീസ്, പോള്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അഞ്ജു റെജിമോന്‍ അറിയപ്പെടുന്ന നര്‍ത്തകിയും കൊറിയോഗ്രാഫറുമാണ്. തുടക്കകാലം മുതല്‍ക്കേ കെസഎയിലെ കുട്ടികളെയും മുതിര്‍ന്നവരേയും ഡാന്‍സ് പരിശീലിപ്പിക്കുവാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും എന്നും മുന്നിട്ടിറങ്ങിയിരുന്ന അഞ്ജുവിന് ഓരോ കെസിഎ അംഗങ്ങളും നന്ദി രേഖപ്പെടുത്തി.

റെജിമോന്റെയും അഞ്ജുവിന്റെയും മക്കളായ ശ്രേയയയും തേജസും യുക്മയുടെയും കെസിഎയുടെയും കലാ, കായിക മത്സരങ്ങളിലെ ചാമ്പ്യന്മാര്‍ കൂടിയാണ്. എല്ലാ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന ഈ കുടുംബത്തിന് കെസിഎ റെഡിച്ചിന്റെ എല്ലാ ഭാവുകങ്ങളും നേര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.