നന്മയുടെ മരമാകാന്‍ ഹൃദയപൂര്‍വം ടിഎംഎസ്
Friday, August 1, 2014 7:37 AM IST
ടൊറന്റോ: ടൊറന്റോ മലയാളി സമാജം (ടിഎംഎസ്) സഹൃദയരുടെ സ്നേഹത്തിന്റെ, നന്മയുടെ ഒരു കൊച്ച് തണല്‍മരമാകാന്‍ ഒരുങ്ങുന്നു. സഹൃദയരുടെ കൂട്ടായ്മയില്‍ സമൂഹത്തിനു സഹായഹസ്തമേകാന്‍ സംഘടിപ്പിക്കുന്ന 'ഹൃദയപൂര്‍വം ടിഎംഎസ്' എന്ന പദ്ധതിയില്‍ കാനഡയിലും കേരളത്തിലുമുള്ള അര്‍ഹരായ കുട്ടികള്‍ക്ക് പഠനത്തിനുള്ള സ്കോളര്‍ഷിപ്പ്, കേരളത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് മെഡിക്കല്‍ സഹായം, കാനഡയിലെ മലയാളികള്‍ക്കായി ലാലൃഴലിര്യ രൃശശെ ാമിമഴലാലി സഹായനിധി, ഇമിഗ്രേഷന്‍ ളൃമൌറ റലലേരശീിേ വലഹുഹശില തുടങ്ങി ഒരുപിടി പദ്ധതികള്‍ കൂട്ടിയിണക്കി ഒരുക്കുന്ന ഈ മഹാ സംരംഭത്തിലേക്ക് സ്നേഹനിധികളായ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഒരാളുടെ മാസ സംഭാവന അഞ്ചു ഡോളറാണ്. ഇതില്‍ സ്കോളര്‍ഷിപ്പിനായി രണ്ടു ഡോളറും മറ്റ് സഹായനിധികള്‍ക്കായി മൂന്നു ഡോളറും ഉപയോഗിക്കുന്നു. സഹായനിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ സമാജത്തിന്റെ മറ്റൊരു പ്രവര്‍ത്തനത്തിനും ഉപയോഗിക്കാതെ പൂര്‍ണമായും സാമൂഹിക സേവനത്തിനായി മാത്രം വിനിയോഗിക്കുന്നു.

സ്നേഹനിധിയില്‍ പങ്കുചേരാന്‍ താത്പര്യം ഉള്ളവര്‍ ടിഎംഎസ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. കൂടാതെ വിശദ വിവരങ്ങള്‍ സമാജം ംലയശെലേ ംംം.ീൃീിീാമഹമ്യമഹലലമൊമഷമാ.രീാ ല്‍ ലഭ്യമാണ്.

കാനഡയിലെ മലയാളി യൂത്തിന് അഭിമാനിക്കാവുന്ന ഒരുപിടി പ്രവര്‍ത്തനങ്ങളുമായി മലയാളി യുവനിരയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതോടൊപ്പം, അവര്‍ക്ക് മാതൃക ആകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാനുമായി ടിഎംഎസ് യൂത്ത് ഒരുങ്ങിക്കഴിഞ്ഞു. ഭാവി വാഗ്ദാനങ്ങള്‍ക്കാവശ്യമായ രമൃലലൃ ഴൌശറമിരല, ്യീൌവേ ്യാുീശൌാെ എന്നിവയും കൂടാതെ ീരശമഹ ഴമവേലൃശിഴ, രൌഹൌൃമഹ ുൃീഴൃമാ തുടങ്ങി എല്ലാ മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പദ്ധതികളുമായി അവര്‍ മുന്നോട്ടുവരുന്നു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്