ജര്‍മനിയില്‍ വിമാനാപകടം രണ്ടുപേര്‍ മരിച്ചു
Friday, August 1, 2014 7:28 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ചെറു വിമാനം പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. ഓഗസ്റ് ഒന്നിന് (വെള്ളി) പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടിന് ബ്രെമ്മനിലാണ് അപകടം.

പരിശീലനപറക്കല്‍ നടത്തിയിരുന്ന വിമാനത്തിലെ രണ്ടുപേരും തല്‍ക്ഷണം മരിച്ചു. പൊട്ടത്തെറിയില്‍ വിമാനത്തില്‍ നിന്നും തീ പടര്‍ന്ന് വാഹനങ്ങളുടെ ടയറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൌണും കത്തി നശിച്ചു. സ്വീഡനിലെ സാബ് കാര്‍ കമ്പനിയുടേതാണ് അപകടത്തില്‍പെട്ട വിമാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍