ജര്‍മനിയില്‍ ഇതുവരെ കണ്െടത്താതെ പതിനൊന്ന് ദശലക്ഷം ജര്‍മന്‍ മാര്‍ക്ക്
Friday, August 1, 2014 6:23 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പതിനൊന്ന് ദശലക്ഷം ജര്‍മന്‍ മാര്‍ക്ക് കണ്െടത്താതെ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയില്‍ 2002 ജനുവരി ഒന്നു മുതല്‍ യൂറോ കറന്‍സി പ്രാബല്യത്തില്‍ വന്നു. അന്നുവരെ നിലവിലിരുന്ന ജര്‍മന്‍ കറന്‍സി മാര്‍ക്ക് യൂറോ ആയി ബാങ്കുകളും ജര്‍മന്‍ റിസര്‍വ് ബാങ്കും മാറ്റി നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ ജര്‍മന്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം പന്ത്രണ്ട് വര്‍ഷമായിട്ടും രാജ്യത്ത് ഇറക്കിയിരുന്ന കറന്‍സിയില്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ പതിനൊന്ന് ദശലക്ഷം ജര്‍മന്‍ മാര്‍ക്ക് യൂറോ കറന്‍സി ആയി മാറ്റാതെ ഇപ്പോഴും കാണാതെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജര്‍മന്‍ റിസര്‍വ് ബാങ്കാണ് വിവിധ മൂല്യമുള്ള നോട്ടുകളുടെ വിശദമായ കണക്ക് സഹിതം ഈ വിവരം പുറത്ത് വിട്ടത്. ഇതിന്റെ ഒരു കോപ്പി ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ഇനിയും മാര്‍ക്ക് വച്ചു കൊണ്ടിരിക്കരുതെന്നും യൂറോ ആയി മാറണമെന്നും ജര്‍മന്‍ റിസര്‍വ് ബാങ്ക് അഭ്യര്‍ഥിച്ചു. ഇപ്പോഴും മാര്‍ക്ക് കറന്‍സികള്‍ യാതൊരു പ്രയാസവും ചോദ്യവുമില്ലാതെ റിസര്‍വ് ബാങ്ക് മാറി നല്‍കും. ജര്‍മനിയില്‍ താമസിക്കുന്ന വിദേശിയരുടെ സഹകരണവും ജര്‍മന്‍ റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍