ഡാളസില്‍ ക്രിസ്തീയ സംഗീത നാടകം 'ദി പ്രോമിസ്' ഓഗസ്റ് രണ്ടിന്
Friday, August 1, 2014 6:23 AM IST
ഡാളസ് : ക്രിസ്തുവിന്റെ ജീവചരിത്രത്തെ മുഴുവനായി പ്രതിപാദിക്കുന്ന ദി പ്രോമിസ് എന്ന ക്രിസ്തീയ സംഗീത നാടകം പ്ളാനോ സെന്റില്‍ (2000 ഋ.ടുൃശിഴ ഇൃലലസ ജമൃസംമ്യ, ജഹമിീ,ഠഃ75074) ഓഗസ്റ് രണ്ടിന് (ശനി) വൈകുന്നേരം ആറിന് നടക്കും.

ഡാളസ് ഏരിയ മാര്‍ത്തോമ യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നാല് മാര്‍ത്തോമ ഇടവകകളിലെ 150 ല്‍പരം അംഗങ്ങള്‍ അഭിനയിക്കുന്ന പ്രസ്തുത നാടകം ഡാളസില്‍ വേറിട്ട ഒരു കാഴ്ചയായിരിക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്.

മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്കോപ്പല്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഡാളസിലെ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, മാര്‍ത്തോമ സഭയുടെ നേറ്റീവ് അമേരിക്കന്‍ മിഷന്‍, വെല്ലൂര്‍ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍ എന്നിവയെ സഹായിക്കുന്നതിനുവേണ്ടിയാണ് ഡാളസില്‍ നാടകം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഓര്‍ഗനൈസറും ഡാളസ് ഏരിയ മാര്‍ത്തോമ യൂത്ത് ചാപ്ളെയിനുമായ റവ. ജോര്‍ജ് ജയ്ക്കബ് അറിയിച്ചു. ടിക്കറ്റുകള്‍ പ്രവേശന കവാടത്തില്‍നിന്നും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാറ്റ് ശാമുവല്‍ 214 924 6325, ജോസ് കോശി 214 597 8968.

റിപ്പോര്‍ട്ട്: ഷാജി രാമപുരം