സ്വാതന്ത്യ്ര സമര കഥകളെക്കുറിച്ച് ഉപന്യാസ രചനാ മത്സരം ഓഗസ്റ് 15ന്
Friday, August 1, 2014 6:21 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍, ആര്‍.കെ. പുരം ശാഖയുടെ ആഭിമുഖ്യത്തില്‍ 'ദി സ്റ്റോറി ഓഫ് ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍' (ഠവല ടീൃ്യ ീള കിറശമ’ എൃലലറീാ ടൃൌേഴഴഹല) എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചനാ മത്സരം നടത്തുന്നു. ഡിഎംഎയുടെ കേന്ദ്രകമ്മിറ്റി ഓഫീസായ ആര്‍കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് മത്സരം.

ഓഗസ്റ് 15ന് (വെള്ളി) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് രചനക്കുള്ള സമയം. മലയാളത്തിലും ഇംഗ്ളീഷിലും എഴുതുവാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ആറാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കായി ഒരു ശ്രേണിയും പതിനൊന്നാം ക്ളാസ് മുതല്‍ ഡിഗ്രി (21 വയസ്) വരെയുള്ളവര്‍ക്കായി മറ്റൊരു ശ്രേണിയിലുമായി നടക്കുന്ന മത്സരത്തില്‍ രാവിലെ 10.30 വരെ പേരുകള്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് ഏതെങ്കിലുമൊരു ഭാഷയില്‍ എഴുതുവാന്‍ മാത്രമേ അവസരം നല്‍കുയുള്ളൂ. ഏറ്റവും നന്നായി എഴുതുന്നവര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിലായി ട്രോഫികളും വിതരണം ചെയ്യും.

ഇന്ത്യയുടെ സ്വാതന്ത്യ്ര സമര കഥകളെക്കുറിച്ച് പുതു തലമുറയിലെ കുട്ടികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും സ്വയം മനസിലാക്കാനുമുള്ള കഴിവ് വളര്‍ത്താനും വേണ്ടിയാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.എന്‍. വിജയന്‍ (ഏരിയ ചെയര്‍മാന്‍) 9650169693, ഒ. ഷാജികുമാര്‍ (ഏരിയ സെക്രട്ടറി) 9810544738.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി