സ്നേഹ സൌഖ്യ ശുശ്രൂഷയുമായി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍; ഉപവാസം തിങ്കള്‍ മുതല്‍
Friday, August 1, 2014 6:18 AM IST
ലണ്ടന്‍: അതിശക്തമായ മധ്യസ്ഥ പ്രാര്‍ഥനകള്‍ ഖരദ്രാവക ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ചിട്ടുള്ള കഠിനമായ സംഘടിത ഉപവാസം ആദിമ ക്രൈസ്തവ കൂട്ടായ്മയെ അനുസ്മരിപ്പിക്കും വിധമാണിത്. പരിശുദ്ധ കന്യാമറിയത്തോട് ചേര്‍ന്ന് യേശു ക്രിസ്തുവഴി പരമ പിതാവായ ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുവാന്‍ അഖണ്ഡജപമാലകള്‍, പാപ പരിപാഹത്തിനും കൂടി ഉപകരിക്കുന്ന കുരിശിന്റെ വഴികള്‍, ദൈവീക സ്നേഹം എല്ലാവരിലും സാധ്യമാക്കുന്നതിനായി തിരുഹൃദയ ജപമാലകള്‍ എന്നിങ്ങനെ അതികഠിനമായ തപസ് മധ്യസ്ഥ പ്രാര്‍ഥനകളാണ് ഓഗസ്റ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി നടക്കുന്നത്. ഇതുവഴി ഫാ. സോജി ഓലിക്കലും ഫാ. ഡൊമിനിക് വള്ളമനലും സഹവൈദികരും മധ്യസ്ഥ സംഘം വഹിച്ചു പ്രാര്‍ഥിക്കുമ്പോള്‍ അത്ഭുകരമായ സൌഖ്യങ്ങളും പാപബന്ധനത്തില്‍ നിന്നും വിടുതലും സാധ്യമാകും.

സ്നേഹമാണ് സര്‍വപ്രധാനം എന്ന ബൈബിള്‍ വചനത്തെ ആസ്പദമാക്കി സ്നേഹത്തിന്റെ മാധുര്യം വിതക്കുന്ന ഫാ. സോജി ഓലിക്കലിന്റെ മലയാളത്തിലുള്ള വചന പ്രഘോഷണങ്ങളും സ്വര്‍ഗീയ പിതാവിന്റെ കൃപകള്‍ വര്‍ഷിക്കപ്പെടുന്നതിന് സുവിശേഷത്തെ അടിസ്ഥാനമാക്കി ഫാ. ഡൊമിനിക് വള്ളമനല്‍ വചനം പ്രഘോഷിക്കുമ്പോള്‍ അത്ഭുതകരമായ സൌഖ്യങ്ങള്‍, ആത്മീയവും ഭാകീതകവുമായ വ്യക്തികള്‍ക്ക് ലഭ്യമാകും.

തിങ്കള്‍ മുതല്‍ ബുധന്‍ വരെ മൂന്നു ദിവസം യുകെ സെഹിയോന്‍ ടീം അംഗങ്ങള്‍ ബാള്‍സാല്‍ കോമണിലെ വാഴ്ത്തപ്പെട്ട ഗ്രിസോള്‍ഡ് കാത്തലിക് ചര്‍ച്ചില്‍ സംഘടിതമായി ഉപവാസ മധ്യസ്ഥ പ്രാര്‍ഥന നടത്തും. പരിശുദ്ധാത്മാവിന്റെ അഗ്നിജ്വലകള്‍ ഏറ്റുവാങ്ങുന്ന മധ്യസ്ഥ പ്രാര്‍ഥനകള്‍ വഴി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ദര്‍ശിക്കുന്നത് മഹനീയമായ ദൈവീക കൃപകളുടെ അടയാളങ്ങളായിരിക്കും.

വിവിധ ഭാഷാ ദേശക്കാര്‍ കൂടുന്നതിനാല്‍ ആംഗലേയ ഭാഷയില്‍ ലാറ്റിന്‍ ആരാധന ക്രമത്തിലായിരിക്കും ദിവ്യബലി. കുമ്പസാരത്തിനും ആത്മീയ വളര്‍ച്ചയ്ക്ക് മുതല്‍ കൂട്ടാകുന്ന സംഭാഷണങ്ങള്‍ പങ്കുവയ്ക്കലിനും പ്രത്യേക സംവിധാനങ്ങള്‍ വിശ്വാസികള്‍ക്ക് ലഭ്യമാകും.

കണ്‍വന്‍ഷന്‍ വേദിയുടെ വിലാസം: ആഋഠഒഋഘ ഇഛചഢഋചഠകഛച ഇഋചഠഞഋ, ആ 70 7 ഖണ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം