യുവേഫ 19 ഫുട്ബോള്‍: ജര്‍മനി യൂറോപ്യന്‍ ചാമ്പ്യന്‍
Friday, August 1, 2014 6:17 AM IST
ബര്‍ലിന്‍: യുവേഫാ അണ്ടര്‍ 19 ഫുട്ബോള്‍ മത്സരത്തില്‍ ജര്‍മനി യൂറോപ്യന്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. ബുഡാപെസ്റില്‍ ജൂലൈ 31 ന് (വ്യാഴം) രാത്രി നടന്ന ഫൈനലില്‍ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ജര്‍മനി കപ്പ് നേടിയത്.

ഹെര്‍ത്താ ബര്‍ലിന്‍ ക്ളബിന്റെ ചുണക്കുട്ടന്‍ ഹാനി മുക്ത്താര്‍ മല്‍സരത്തിന്റെ മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ നേടിയ ഗോളാണ് ജര്‍മനിയെ കിരീടത്തില്‍ മുത്തമിടിയിച്ചത്.

ജര്‍മനിയുടെ ദേശീയ ടീം ഫിഫാ ഈ വര്‍ഷത്തെ ഫിഫാ ഫുട്ബോള്‍ കിരീടം നേടിയതിനു പിന്നാലെ എത്തിയ യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടം ജര്‍മനിക്ക് വിജയത്തിന്റെ ഇരട്ടിമധുരമായി. 2008 ലും ജര്‍മനി യുവേഫാ 19 ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍പട്ടം നേടിയിരുന്നു.

ജര്‍മനിയുടെ വിജയത്തെ ദേശീയ ടീം കോച്ച് ജോവാഹിം ലോ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍