പാനാസോണിക് മൊബൈല്‍ ആസ്ഥാനം ഇന്ത്യയിലേക്ക്
Thursday, July 31, 2014 8:49 AM IST
ഫ്രാങ്ക്ഫര്‍ട്ട് : ഇലക്ട്രോണിക് വമ്പന്‍ കമ്പനി പാനാസോണിക് സ്മാര്‍ട് ഫോണ്‍ വ്യാപാരത്തിന്റെ ആസ്ഥാനം ഇന്ത്യയിലേക്കു മാറ്റാന്‍ തീരുമാനിച്ചു. പാനാസോണിക് മൊബൈല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഈവര്‍ഷം തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. ശ്രീലങ്ക, സിങ്കപ്പൂര്‍, ഗള്‍ഫ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് ആയിരിക്കും.

ഈ വര്‍ഷം 2014 അസാനത്തോടെ ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ അഞ്ചു ശതമാനം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് പാനാസോണിക് ഇന്ത്യ എംഡി മനീഷ് ശര്‍മ്മ പറഞ്ഞു. 18,990 രൂപവിലയുള്ള എലൂഗ സ്മാര്‍ട് ഫോണ്‍ പാനാസോണിക് ഇന്ന് പുറത്തിറക്കി. 4,500 രൂപമുതല്‍ 30,000 രൂപവരെയുള്ള 15 സ്മാര്‍ട്ഫോണുകളാണ് ഈവര്‍ഷം പാനാസോണിക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശത്തേക്കാള്‍ കുറഞ്ഞ വിലക്ക് പാനാസോണിക് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുമെന്ന് മനീഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍