ഫോമ മലയാളത്തിനൊരുപിടി ഡോളര്‍ പ്രോജക്ടിന്റെ നറുക്കെടുപ്പ് നടത്തി
Thursday, July 31, 2014 6:36 AM IST
ഫിലാഡല്‍ഫിയ: ഫോമയുടെ സ്വപ്ന പദ്ധതിയായ മലയാളത്തിനൊരുപിടി ഡോളര്‍ പ്രോജക്ടിന്റെ നറുക്കെടുപ്പ് കേരളത്തിന്റെ ഗ്രാമീണ വികസന, ആസൂത്രണ മന്ത്രി കെ.സി ജോസഫ് നിര്‍വഹിച്ചു. ഈ പ്രോജക്ടിന്റെ ഫണ്ട് ശേഖരണത്തിനു വേണ്ടിയുള്ള ആദ്യ ടിക്കറ്റ് ഫോമ ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസിന് നല്‍കി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളത്തിനൊരുപിടി ഡോളര്‍ പ്രോജക്ടിന്റെ ചെയര്‍മാന്‍ ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് ഈ പ്രോജക്ടിനെക്കുറിച്ച് വിശദീകരണം നല്‍കി.

ആദ്യ പ്രോജക്ട് ഇവശരമഴീ ങീൌി ജൃീുലര ഘശയൃമ്യൃയില്‍ മലയാളം പുസ്തകങ്ങള്‍ക്ക് ഒരു വലിയ സെക്ഷന്‍ തുടങ്ങുകയുണ്ടായി. ഈ പ്രോജക്ടിന്റെ കോ ചെയര്‍മാന്‍മാരായ ഡോ. ജെയിംസ് കുറിച്ചി, വിനോദ് കൊണ്ടൂര്‍, ചെയര്‍മാന്‍ ഡോ.സാല്‍ബി പോള്‍ ചേന്നോത്ത് എന്നിവര്‍ 2014ലെ എല്ലാ മലയാളത്തിനൊരുപിടി ഡോളര്‍ പ്രോജക്ടിന്റെയും ഇതിന്റെ കണ്‍വീനര്‍ ആയിരുന്ന പരേതനായ തോമസ് തോമസിന്റെ പേരില്‍ നടത്തുമെന്ന് സദസിനെ അറിയിച്ചു.

ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, പ്രഫ. കെ.വി തോമസ് എംപി, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, എംഎല്‍എമാരായ തോമസ് ചാണ്ടി, ജോസഫ് വാഴയ്ക്കന്‍, ഏഷ്യാനെറ്റ് പ്രൊഡ്യുസര്‍ അനില്‍ അടൂര്‍, നടന്‍ മനോജ് കെ ജയന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, ഫോമ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, റീജണല്‍ വൈസ് പ്രസിഡന്റ് സെബാസ്റ്യന്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി റെനി പൌലോസ്, ജോയിന്റ് ട്രഷറര്‍ സജീവ് വേലായുധന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം