ഓസ്ട്രിയന്‍ ജനസംഖ്യയില്‍ 19.4 ശതമാനം വിദേശികള്‍
Thursday, July 31, 2014 6:35 AM IST
വിയന്ന : ഓസ്ട്രിയന്‍ ജനസംഖ്യയില്‍ വിദേശികള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. നിലവിലെ ജനസംഖ്യയില്‍ 1.625 മില്യന്‍ പേരാണ് വിദേശികള്‍. ഇത് ജനസഖ്യയുടെ 19.4 ശതമാനം വരും. വിദേശകാര്യമന്ത്രി സെബാസ്റ്യന്‍ കുര്‍സാണ് ദേശീയ ഉദ്ഗ്രഥന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കുടിയേറ്റക്കാരില്‍ 1.194 മില്യന്‍ പേര്‍ വിദേശരാജ്യങ്ങളില്‍ ജനിച്ചവരും 4,28,000 പേര്‍ രണ്ടാം തലമുറയില്‍പ്പെട്ടവരും 2010 ല്‍ 56 ശതമാനം പേര്‍ ഓസ്ട്രിയയെ സ്വന്തം രാജ്യത്തെക്കാള്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഈ വര്‍ഷം ഓസ്ട്രിയയെ സ്വന്തം രാജ്യത്തെപ്പോലെ കരുതുന്നവരുടെ എണ്ണം 69.5 ശതമാനമായി വര്‍ധിച്ചു.

സ്കൂള്‍ വിദ്യാര്‍ഥികളില്‍ 2010ല്‍ 6.8 ശതമാനമായിരുന്നത് ഈ വര്‍ഷം 7.7 ശതമാനമായി വര്‍ധിച്ചു . കുടിയേറ്റ വിദ്യാര്‍ഥികളില്‍ 12 ശതമാനം നിര്‍ബന്ധിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ സ്കൂള്‍ വിടുന്നു. കുടിയേറ്റക്കാരിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമാണ്. ഓസ്ട്രിയയിലെ മൊത്തം തൊഴിലില്ലായ്മ 7.6 ശതമാനവും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍