എസ്ബി, അസംപ്ഷന്‍ ചങ്ങനാശേരി അലൂമ്നി കുടുംബസംഗമം ഓഗസ്റ് 23ന്
Thursday, July 31, 2014 6:35 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്ബി, അസംപ്ഷന്‍ കോളജിന്റെ പൂര്‍വവിദ്യാര്‍ഥി ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഈസ്റ് കോസ്റ്റ് കേന്ദ്രീകരിച്ച് വിപുലമാക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ആലോചനായോഗം ജനപങ്കാളിത്തം കൊണ്ടും യുവസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

മുന്‍ ഭാരവാഹികള്‍ ഇതുവരെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നു എന്നു വിശദീകരിച്ചതോടൊപ്പം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ചില ഉള്‍കാഴ്ച പകരുകയും ചെയ്തു. പുതിയ ആശയങ്ങള്‍ മുമ്പോട്ടുവച്ച യുവാക്കള്‍ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി എല്ലാവരും പരസ്പരം അറിയുവാനും ഒരു കുട്ടായ്മയായി വളരുവാനും അവസരം ഒരുക്കുന്നതിനായി ഓഗസ്റ്റ് 23ന് (ശനി) വൈകുന്നേരം 4.30 മുതല്‍ 8.30 വരെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (പാരീഷ് ഹാള്‍), 44 ഘശിശിഴീി അ്ല, ടീാലൃലെ ചഖ 00073 കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചു. അതിലേക്ക് എല്ലാ എസ്ബി, അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെയും സാന്നിധ്യവും സഹകരണവും അഭ്യര്‍ഥിച്ചു.

കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്െടങ്കില്‍ അതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് മുക്കാടന്‍ 609 213 0301, പിന്റോ കണ്ണംപള്ളി 973 337 7238.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം