മലയാളി അസോസിയേഷന്‍ സട്ടന്‍ സറെയുടെ ഫാമിലി ടൂര്‍ ആവേശകരമായി
Wednesday, July 30, 2014 7:19 AM IST
ലണ്ടന്‍: മലയാളി അസോസിയേഷന്‍ സട്ടന്‍ സറെയുടെ (മാസ്) ഫാമിലി ടൂര്‍ കെങ്കേമമായി. രാവിലെ എട്ടിന് സട്ടനില്‍ നിന്ന് യാത്ര തിരിച്ച അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ കോള്‍ചെസ്റര്‍ മൃഗശാല സന്ദര്‍ശിച്ചു. തുടര്‍ന്ന് സൌത്തെന്‍ഡ് ബീച്ചിലേക്ക് തിരിച്ച അംഗങ്ങള്‍ അവിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വീറും വാശിയും നിറഞ്ഞ വിവിധ മത്സരങ്ങളും നടത്തി.

രാത്രി എട്ടിന് ഡിന്നറോടുകൂടി ഫാമിലി ഫണ്‍ഡേയും ടൂറും അവാസാനിച്ചു. മാസിന്റെ പ്രഥമ ടൂര്‍ പ്രോഗ്രാം വളരെ ഭംഗിയോടും ചിട്ടയോടും കൂടി നടത്തുവാന്‍ പരിശ്രമിച്ച എല്ലാ കുടുംബാംഗങ്ങള്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

ടൂര്‍ പ്രോഗ്രാമിന് മാസ് പ്രസിഡന്റ് ഷാജി മാത്യു, വൈസ് പ്രസിഡന്റ് റോജിന്‍ കുര്യാക്കോസ്, സെക്രട്ടറി ഫിലിപ്പ് കെ. ജോയി, ട്രഷറര്‍ തോമസ് തകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്