നവോദയ ദെല്ല ഏരിയ ലേഖന മത്സരം നടത്തുന്നു
Wednesday, July 30, 2014 7:18 AM IST
ദമാം: നവോദയ ദെല്ല ഏരിയാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള മലയാളികള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം അച്ചടി മാധ്യമ രംഗത്ത് വരുത്തിവച്ച മാറ്റങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് ദെല്ല ഏരിയ സാഹിത്യ വിഭാഗം ഇത്തരം കാലിക പ്രസക്തിയുള്ള ഒരു വിഷയത്തില്‍ ലേഖന മത്സരം സംഘടിപ്പിക്കുന്നത്.

ലേഖന മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഓഗസ്റ് 31 ന് വൈകുന്നേരം ആറിന് വരെ സൃഷ്ടികള്‍ സ്വീകരിക്കും. അയയ്ക്കുന്ന സൃഷ്ടികള്‍ മാറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്. എഫോര്‍ പേപ്പറിന്റെ ഒരു ഭാഗത്ത് മാത്രം എഴുതി 10 പുറത്തില്‍ കവിയാത്ത ലേഖനങ്ങള്‍ ആയിരിക്കും മത്സരത്തിനു പരിഗണിക്കുക. എഴുതിയ വ്യക്തിയുടെ പേര്, നിലവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ പ്രത്യേകം ഒരു പേപ്പറില്‍എഴുതി സൃഷ്ടിയോടൊപ്പം വയ്ക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ മാര്‍ക്കുകളോ മറ്റൊ ലേഖനം എഴുതുന്ന പേപ്പറില്‍ ഉണ്ടായാല്‍ ആലേഖനം അസാധുവായിരിക്കും.

സൃഷ്ടികള്‍ 0507882025, 0509592297, 0501364561 എന്നീ മൊബൈല്‍ നമ്പരുകളില്‍ വിളിച്ച് നേരിട്ടോ, ിമ്ീ.റലഹഹമവ.ഹലസവമിമാ2014@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. ഇമെയില്‍ പിഡിഎഫ് ഫയല്‍ ആയോ, ജെപിജി ഫയല്‍ ആയോ അയയ്ക്കണം. നാട്ടിലും പ്രവാസ ലോകത്തുമുള്ള പ്രശസ്തരായ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ ജഡ്ജിംഗ് പാനലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.

ഒക്ടോബറില്‍ നവോദയ നടത്തുന്ന പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് മൊമെന്റോയും പ്രശസ്തി പത്രവും കൂടാതെ ആകര്‍ഷകമായ പാരിതോഷികവും നല്‍കും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം