ന്യൂജേഴ്സി: കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ വര്‍ഷങ്ങളായി നടത്തിവരുന്ന പിക്നിക് ഈ വര്‍ഷം ഖമാലയൌൃെഴല, ചലം ഖലൃല്യെയിലുള്ള ഠവീാുീി ുമൃസ ല്‍ ജൂലൈ 26ന് (ശനി) രാവിലെ 10ന് വികാരി റവ. ഫാ. വിജു ഏബ്രാഹമിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു.
രാവിലെ പ്രാഭത ഭക്ഷണത്തിനുശേഷം 11 ന് കായികമേള ആരംഭിച്ചു. ഓട്ടം, ചാട്ടം, കബഡി, വടംവലി, ചീട്ടുകളി തുടങ്ങിയ കായിക മത്സരങ്ങള്‍ക്കു ജിജി ബേബി, റോജന്‍, ആഷ, സുസന്‍, തങ്കച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കിയപ്പോള് ബാര്‍ബിക്യൂ, തട്ടുകട തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിന് സ്കറിയ മാത്യു, ബോബന് ജോണ്‍, ബാബുജി ജോര്‍ജ്, സാജു കുര്യാക്കോസ്, രാജു ഏബ്രാഹം, ജോസ് ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇടവകാംഗങ്ങളും അതിഥികളുമായി ഒട്ടേറെപ്പേര്‍ പിക്നികല് സംബന്ധിച്ചു. വികാരി റവ. ഫാ. വിജു ഏബ്രഹാം തടത്തിപ്പറമ്പിലും സഹവികാരി വെരി റവ. ഫാ. ഡേവിഡ് ചെറുതോട്ടില്‍ കോര്‍എപ്പിസ്കോപ്പയും തുടക്കം മുതല്‍ അവസാനം വരെ പിക്നിക്കില്‍ സംബന്ധിച്ചു.
വര്‍ഗീസ് വര്‍ക്കിയും (അനിയന്‍കുഞ്ഞ്), ലാലു കുര്യാക്കോസും പിക്നിക് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. വൈകുന്നേരം ആറിന് പരിപാടികള്‍ സമാപിച്ചു. ന്യൂജഴ്സിയില്‍ നിന്ന് ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം