ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് നിര്യാതയായി
Wednesday, July 30, 2014 7:09 AM IST
ന്യൂജഴ്സി: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ മുന്‍ പ്രസിഡന്റും ട്രസ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷോണ്‍ ഡേവിസിന്റെ മാതാവ് എറണാകുളം കറുകുറ്റി അയിരൂക്കാരന്‍ എ.ഡി. ഏബ്രഹാമിന്റെ ഭര്യയുമായ മറിയം ഏബ്രഹാം (86) നിര്യാതയായി. സംസ്കാരം ഓഗസ്റ് രണ്ടിന് (ശനി) രാവിലെ 10 ന് കറുകുറ്റി ബെത്ലഹേം സെന്റ് ജോസഫ്സ് പളളിയില്‍.

മറ്റുമക്കള്‍: എല്‍സി ജോണ്‍, ത്രേസ്യാ ജോസഫ്, ലീലാമ്മ ജോണ്‍, ജോയിസ് ഡേവിസ്, ജെസി റോയി, ആന്‍സി ജോണ്‍സണ്‍, ഡെന്നിസ് ഏബ്രഹാം.

മരുമക്കള്‍: ജോണ്‍ കാനംകുടം, പി.സി. ജോസഫ്, ജോണ്‍ കളപ്പറമ്പത്ത്, ഡേവിസ് മേലേപുറം, ജാന്‍സി ഡേവിസ്, റോയി തോമസ്, ജോണ്‍സണ്‍ പാറയ്ക്കല്‍, ജിന്‍സി ഡെന്നിസ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍