അന്നമ്മ പിള്ളൈ ജര്‍മനിയില്‍ നിര്യാതയായി
Wednesday, July 30, 2014 7:01 AM IST
കൊളോണ്‍: ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ കൊളോണ്‍ വെസ്ലിംഗില്‍ താമസിക്കുന്ന അന്നമ്മ പിള്ളൈ (67) ഹൃദയാഘാതം മൂലം ജൂലൈ 29 ന് (ചൊവ്വ) ഉച്ചയ്ക്ക് 12.30 ന് നിര്യാതയായി. സംസ്കാരം പിന്നീട്.

ചങ്ങനാശേരി വെരൂര്‍ മണക്കുന്നേല്‍ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ് പുനലൂര്‍ സ്വദേശി ജനാര്‍ദ്ദനന്‍ പിള്ളൈ.

മക്കള്‍: ഷാജി പിള്ളൈ, സില്‍വിയ തൈസന്‍. മരുമകന്‍: ഡേവിഡ് തൈസന്‍. പേരക്കുട്ടികള്‍. ജാരുണ്‍, നവീന്‍.

1964 ല്‍ ജര്‍മനിയിലെത്തിയ അന്നമ്മ 35 വര്‍ഷം കൊളോണ്‍ ബയന്താള്‍ അന്റോണിയോസ് ആശുപത്രിയില്‍ നഴ്സായി ജോലി നോക്കിയശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍