മലയാളി അസോസിയേഷന്‍ വിക്ടോറിയായുടെ 'ഓണം പൊന്നോണം 2014' സെപ്റ്റംബര്‍ ആറിന്
Tuesday, July 29, 2014 6:22 AM IST
മെല്‍ബണ്‍: പ്രവാസ ജീവിതത്തിലും തന്റെ ജനിച്ച മണ്ണിന്റെ ഓര്‍മകളും കേരളത്തിലെ ഓണത്തിന്റെ ആഘോഷങ്ങളും ഓണസദ്യയും മലയാളി മനസില്‍നിന്നും മാറ്റുന്നില്ല. വിക്ടോറിയായിലെ മലയാളി സമൂഹത്തെ വിക്ടോറിയ മലയാളി അസോസിയേഷന്‍ മലയാളിത്തനിമ നിലനിര്‍ത്തി നല്ല സദ്യയും കലാവിരുന്നുകളും ഒരുക്കി സമൃദ്ധിയുടെയും സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനമാക്കി മാറ്റുകയാണ് ഈ ഓണം.

സെപ്റ്റംബര്‍ ആറിന് (ശനി) രാവിലെ 11 മുതല്‍ രാത്രി ഏഴു വരെ നോബിള്‍ പാര്‍ക് സെക്കന്‍ട്രി കോളജ് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം.

ഓണസദ്യക്കുപുറമെ തിരുവാതിര, സംഗീതസദ്യ, ഡാന്‍സ്, കോമഡിഷോ, കലാമത്സരങ്ങള്‍, മെല്‍ബണിലെ വിവിധ സംഘടനകളുടെ കലാപരിപാടികള്‍, സമ്മാനദാനം, കെപിഎല്‍ ഉദ്ഘാടനം എന്നിവ നടക്കും. കൂടാതെ കേരളത്തില്‍നിന്നും ഒരുപറ്റം കോമഡി കലാകാരന്മാരും വിശിഷ്ടാഥിതികളും സിനിമാതാരങ്ങളും ആഘോഷത്തില്‍ പങ്കുചേരും.

ഓണം പൊന്നോണം 2014 ആഘോഷിക്കാനും ആനന്ദകരമാക്കാനും എല്ലാവരേയും നോബിള്‍ പാര്‍ക് സെക്കന്‍ട്രി കോളജിലേക്ക് സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി.കെ മാത്യു (പ്രസിഡന്റ്) 0438700447, തോമസ് വാതപ്പള്ളി (വൈസ് പ്രസിഡന്റ്) 0412126009, സജി മുണ്ടയ്ക്കല്‍ (സെക്രട്ടറി) 0435901661, ഗോപകുമാര്‍ 0412906398, വിനോദ് 0425007704, പ്രദീഷ് 0469787445.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍