ജര്‍മനിയില്‍ ഹീലിംഗ് സൌണ്ട്സ് സംഗീത പരിപാടി ജൂലൈ 28 മുതല്‍
Monday, July 28, 2014 6:45 AM IST
ബര്‍ലിന്‍: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സംഗീതത്തിലൂടെ ആയുര്‍വേദത്തിന്റെ വൈശിഷ്ട്യത വിളിച്ചോതി യൂറോപ്പിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ഡോ. ശ്രീഗുരു ബാലാജി ടാംമ്പെയും സംഘവും അവതരിപ്പിക്കുന്ന ഹീലിംഗ് സൌണ്ട് എന്ന സംഗീത പരിപാടി ബര്‍ലിന്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ജൂലൈ 28 ന് വൈകുന്നേരം ആറിന് നടക്കും.

വീണ ടാംബ, സന്‍ജ്ജെ ടാംബെ (ഇരുവരും വോക്കല്‍,പെര്‍ക്കൂഷന്‍), സുനില്‍ ടാംബ (തബല), റാണി ടാംബെ (വോക്കല്‍), വിജയ് ടാംബെ (ഓടക്കുഴല്‍), നീരദ ഗൌമാന്‍ (കീബോര്‍ഡ്), ബ്രിഗിറ്റെ ഹൈന്റിഷ് (ഹാര്‍മോണിയം), പോള്‍ ഡൌമാന്‍ (റിഥം) എന്നിവരാണ് പിന്നണിയില്‍ അണിനിരക്കുന്നത്.

എംബസി ഓഡിറ്റോറിയത്തില്‍ പ്രവേശനം നല്‍കുന്നത് 200 പേര്‍ക്ക് മാത്രമായിരിക്കും. എംബസി ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ കാണാന്‍ എത്തുന്നവര്‍ പാസ്പോര്‍ട്ടോ, ഐഡന്റിന്റി കാര്‍ഡോ കൈവശം വച്ചിരിക്കണം. പ്രവേശന കവാടത്തില്‍ ഇവയില്‍ ഏതെങ്കിലും ഒന്നു കാണിച്ചാല്‍ മാത്രമേ പ്രവേശനം സാധ്യമാകുകയുള്ളൂ. ബാഗുകളും ആഹാര പദാര്‍ഥങ്ങളും ഹാളിനുള്ളില്‍ അനുവദനീയമല്ല. പ്രവേശനം സൌജന്യമായിരിക്കും.

ജര്‍മനിയിലെ വിവിധ നഗരങ്ങളെ കൂടാതെ സ്വിറ്റ്സര്‍ലന്‍ഡിലും ഡോ. ബാലാജിയും സംഘവും പരിപാടി അവതരിപ്പിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഋായമ്യ ീള കിറശമ, ഠശലൃഴമൃലിേൃ. 17, 10785 ആലൃഹശി, ജവീില :03025 79 54 05

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍