മെല്‍ബണില്‍ ഓള്‍ ഓസ്ട്രേലിയ വോളിബോള്‍ മത്സരം ഓഗസ്റ് 23ന്
Monday, July 28, 2014 4:43 AM IST
മെല്‍ബണ്‍: മലയാളി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ ഓസ്ട്രേലിയ വോളി ബോള്‍ മത്സരം ഓഗസ്റ് 23ന് (ശനി) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ സ്പ്രിംഗേഴ്സ് ലയ്ഷെര്‍ സെന്ററില്‍ നടക്കും.

വിജയികള്‍ക്ക് 1001 ഡോളര്‍ കാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയുമാണ് സമ്മാനിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 200 ഡോളര്‍ രജിസ്ട്രേഷന്‍ ഫീസോടെ പേര് രജിസ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി വര്‍ഗിസ് 0401865790, വിജേഷ് വിജയന്‍ 0411221383.

റിപ്പോര്‍ട്ട്: കെ.പി ഷിബു