മെല്‍ബണ്‍ മലയാളി ഫെഡരേഷന്‍ വടംവലി മത്സരം ഓഗസ്റ് 30ന്
Monday, July 28, 2014 4:42 AM IST
മെല്‍ബണ്‍: മലയാളി ഫെഡറേഷന്‍ ഒണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വടംവലി മത്സരം ഓഗസ്റ് 30 ന് (ശനി) രാവിലെ 10 ന് നടക്കും.

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളോടനുബന്ധിച്ചാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ജീവനുള്ള മുട്ടന്‍ ആടും വാഴക്കുലയും 1001 ഡോളറും ആണ് സമ്മാനം. രജിസ്ട്രേഷന്‍ ഫീസ് നൂറു ഡോളറാണ്.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഷാജി വര്‍ഗീസ് 0401865790, ഉദയന്‍ 0412494126, ജിസ്മോന്‍ കുര്യന്‍ 0431819242, വിജേഷ് വിജയന്‍ 0411221383.

റിപ്പോര്‍ട്ട്: കെ.പി ഷിബു