ന്യൂജേഴ്സി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനിയര്‍ ശ്രദ്ധേയമായി. സുവനിയറിന് 'സോജോണേഴ്സ് റെസ്പൈറ്റ്' എന്ന് സുവനിയറിനു പേര് നല്കിയതും ഭദ്രാസന മെത്രാപോലീത്ത സഖറിയ മാര്‍ നിക്കോളോവോസാണ്. 306 പേജുകളുമായി ഭദ്രാസന കോണ്‍ഫറന്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ സുവനിയറാണ് ഇത്തവണ പുറത്തിറക്കിയത്. ഏറ്റവും കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ സുവനിയറും ഇതു തന്നെ.
കോഓര്‍ഡിനേറ്റര്‍ ഫാ. സുജിത് ടി. തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറര്‍ തോമസ് ജോര്‍ജ് എന്നിവരുടെ പിന്തുണയും സുവനിയര്‍ കമ്മിറ്റിക്ക് തുണയായി. ബെന്നി വര്‍ഗീസ് ചീഫ് എഡിറ്ററും ഷാജി വര്‍ഗീസ് ബിസിനസ് മാനേജരുമായി പ്രസിദ്ധീകരിച്ച കോണ്‍ഫറന്‍സ് സുവനീയര്‍ റവ. ഡോ. ഏബ്രഹാം കോനാട്ട് അനാഛാദനം ചെയ്തു. ആദ്യകോപ്പി വെരി റവ. സി.എം ജോണ്‍ കോര്‍ എപ്പിസ്കോപ്പയ്ക്ക് നല്കി ഭദ്രാസന മെത്രാപോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് നിര്‍വഹിച്ചു. പ്രകാശനചടങ്ങില്‍ ഫാ. സുജിത് ടി. തോമസ് സ്വാഗതം ആശംസിച്ചു. ഡോ. ഫിലിപ്പ് ജോര്‍ജ് എംസി ആയിരുന്നു. സുവനിയര്‍ ഒരു വന്‍ വിജയമാക്കി തീര്‍ത്തതിന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഷാജി വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.
സുവനിയര്‍ വിജയത്തിനുവേണ്ടി എഡിറ്റോറിയല്‍ ബോര്‍ഡിലും ഫിനാന്‍സ് കമ്മിറ്റിയിലും എബി കുര്യാക്കോസ് (സെന്റ് ജോര്‍ജ്, ഓര്‍ത്തഡോക്സ് ചര്‍ച്ച്, പോര്‍ട്ട് ചെസ്റര്‍), സജി എം. പോത്തന് (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സഫേണ്‍), ദാസ് കണ്ണംകുഴിയില്‍ (സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, മിഡ്ലാന്‍ഡ് പാര്‍ക്ക്), സൂസന് തോമസ് (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഗ്രേറ്റര്‍ വാഷിംഗ്ടണ്‍), രാജന് പടിയറ (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ഫിലാഡല്‍ഫിയ), കെ.ജി ഉമ്മന്‍ (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, റോക്ലന്‍ഡ്), ഫാ. വിജയ് തോമസ് (സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ്, ന്യൂജേഴ്സി), ആന്‍ ജോര്‍ജ്, കുര്യാക്കോസ് തര്യന് (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സഫേണ്‍) എന്നിവരടങ്ങിയ കമ്മിറ്റിയായിരുന്നു പ്രവര്‍ത്തിച്ചത്. സുവനിയര്‍ വന്‍ വിജയമാക്കാന്‍ യത്നിച്ച എല്ലാവരെയും ഭദ്രാസന മെത്രാപോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് അഭിനന്ദിച്ചു.
റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍