കല കുവൈറ്റ്, സാഹിത്യ സായാഹ്നവും പുസ്തക പ്രകാശനവും
Monday, July 28, 2014 4:38 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുത്ത കൃതികളുടെ ആസ്വാദനവും കല കുവൈറ്റ് പ്രവര്‍ത്തകന്‍ ബിനീഷ് കെ.ബാബു എഴുതി പ്രസിദ്ധീകരിച്ച 'ഗൌരി ശങ്കരം' എന്ന പുസ്തകത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചു.

ജൂലൈ 31 ന് (വ്യാഴം) വൈകുന്നേരം ആറിന് ഫഹാഹീല്‍ മേഖല ഓഫീസായ മംഗഫ് കലാ സെന്ററിലാണ് പരിപാടി. ചടങ്ങില്‍ കുവൈറ്റിലെ വിവിധ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക്: 60955563.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍