രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന് ഫാ. ഡൊമിനിക് വാളന്‍മനാല്‍
Monday, July 28, 2014 4:37 AM IST
ലണ്ടന്‍: പരിശുദ്ധാത്മാവിന്റെ അഗ്നി ജ്വാലകള്‍ വിശ്വാസ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഫാ. സോജി ഓലിക്കലിനോടൊപ്പം കാഞ്ഞിരപ്പള്ളി മരിയന്‍ ധ്യാന കേന്ദ്ര ഡയറക്ടര്‍ ഫാ. ഡൊമിനിക് വള്ളന്‍മനാലും ധ്യാനം നയിക്കും.

യുകെ മലയാളികളുടെ വിശ്വാസ വര്‍ധനവിന് നിദാനമായ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ വചന പ്രഘോഷണ മേഖലയില്‍ സ്വര്‍ഗീയ പിതാവിനോട് ചേര്‍ന്ന് അദ്ഭുതകരമായ വിടുതല്‍ ശുശ്രൂഷകളിലൂടെ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ദൈവീക കൃപകള്‍ സാധ്യമാക്കുന്ന ഫാ. ഡൊമിനിക് വാളമനാല്‍ ഇംഗ്ളീഷ് മലയാള വചന പ്രഘോഷണങ്ങള്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ നടത്തും.

ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സെഹിയോന്‍ യുകെ ടീം അംഗങ്ങള്‍ ഓഗസ്റ് ഒമ്പതിന് രാവിലെ 6.45 മുതല്‍ കണ്‍വന്‍ഷന്‍ വിജയത്തിനായി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ഥന നടത്തും. തുടര്‍ന്ന് എട്ടിന് ജപമാലയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും.

സെഹിയോന്‍ യുകെയുടെ എല്‍ ഷെയ്ദാ ബുക്ക് സ്റാളില്‍ നിന്നും ആത്മീയ ജീവിതത്തിനു മുതല്‍കൂട്ടാകുന്ന നിരവധിയായ പുസ്തകങ്ങള്‍ ലഭ്യമാണ്.

കണ്‍വന്‍ഷന്‍ വേദി വിലാസം: ആഋഠഒഋഘ ഇഛചഢഋചഠകഛച ഇഋചഠഞഋ, ഗഋഘഢകച ണഅഥ, ആ 70 7 ണഖ

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം