ഗായകന്‍ അക്ബര്‍ ജിദ്ദയിലെത്തി
Monday, July 28, 2014 4:35 AM IST
ജിദ്ദ: ഏഷൃാനെറ്റ് ചാനലിലെ മൈലാഞ്ചി റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന്‍ അക്ബര്‍ ജിദ്ദയിലെത്തി. അഷ്റഫ് വലിയോറ, സലീം വാണിയംബലം, നാസര്‍ എന്നിവര്‍ അക്ബറിന് സ്വീകരണം നല്‍കി.

ഒന്നാം പെരുന്നാള്‍ ദിവസം ജിദ്ദ സൌഹൃദ വേദി റഹേലയില്‍ സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് അക്ബര്‍ ജിദ്ദയിലെത്തിയത്. വിത്യസ്തമായ ആലാപന ശൈലിയിലൂടെ ഗാനാസ്വാദകരുടെ മനസില്‍ ഇടം നേടിയ ഗായകനാണ് അക്ബര്‍.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍