കെസിഎസ് പിക്നിക് ഓഗസ്റ് മൂന്നിന് നടത്തുന്നു
Monday, July 28, 2014 1:30 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ രണ്ടാമത് പിക്നിക് ഓഗസറ്റ് മൂന്നാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ എല്‍മസ്റിലുള്ള സോല്‍ട്ട് ക്രീക്ക് പാര്‍ക്കില്‍ (ടമഹ രൃലലസ ുൌൃസ, 575 ലെരീിറ ., ഋഹാവൌൃ) വെച്ച് നടത്തപ്പെടുന്നതാണ്. എല്ലാ കെ.സി.എസ്. അംഗങ്ങളും പിക്നിക്കില്‍ പങ്കെടുക്കണമെന്ന് കെ.സി.എസ്. ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അഭ്യര്‍ത്ഥിക്കുന്നു. കെ.സി.എസ്. പിക്നിക് ഔട്ട് ഡോര്‍ കമ്മറ്റി ചെയര്‍മാന്‍ ജയിംസ് കോലടി, അംഗങ്ങളായ ജേക്കബ് മണ്ണാര്‍കാട്ടില്‍, സുനില്‍ കോയിത്തറ, എബി തെക്കേമ്യാലില്‍, കെസിഎസ് ഭരണസമിതി അംഗങ്ങളായ ജെസ്മോന്‍ പുറമഠത്തില്‍, ബാബു തൈപ്പറമ്പില്‍, ജെസ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം