ദമാം റീജിയണല്‍ ഒഐസിസി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Saturday, July 26, 2014 8:09 AM IST
ദമാം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ദമാം റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒഐസിസി റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും വിവിധ ജില്ലാ, ഏരിയ കമ്മിറ്റി നേതാക്കള്‍ക്കും പ്രവിശ്യയിലെ പൌരപ്രമുഖര്‍ക്കുമായി വിപുലമായ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

മലയാളം ന്യൂസ് ദമാം ബ്യുറോ ചീഫ് പിഎഎം. ഹാരിസ് റമദാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ സ്കൂള്‍ ഹയര്‍ ബോര്‍ഡ് മെംബര്‍ ജോണ്‍ തോമസ്, മാധ്യമം ദമാം ബ്യുറോ ചീഫ് ഇനാമുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും മറ്റ് പൌര പ്രമുഖരുമുള്‍പ്പെടെ നിരവധിയാളുകള്‍ ഒഐസിസിയുടെ ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.

സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഏരിയ കമ്മിറ്റി നേതാക്കളും റീജിയണല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളും ഇഫ്താര്‍ വിരുന്നിനെത്തി. റീജിയണല്‍ പ്രസിഡന്റ് പി.എം.നജീബ് സ്വാഗതവും ബൈജു കുട്ടനാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം