എസ്കെഎസ്എസ്എഫ് കഥാപ്രസംഗം കേരളീയ സമാജത്തില്‍
Saturday, July 26, 2014 8:08 AM IST
മനാമ: എസ്കെഎസ്എസ്എഫ് ബഹ്റിന്‍ ഈദ് സുദിനത്തില്‍ ഇസ്ലാമിക കഥാപ്രസംഗം സംഘടിപ്പിക്കുന്നു. കേരളീയ സമാജത്തില്‍ രാത്രി 8.30 നു നടക്കുന്ന പരിപാടിയില്‍ പ്രമുഖ കാഥികനും എസ്കെഎസ്എസ്എഫ് സ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവുമായ കെ.എന്‍.എസ് മൌലവി തിരുവമ്പാടി കണ്ണീരില്‍ കുതിര്‍ന്ന ഖബറിടം എന്ന കഥ അവതരിപ്പിക്കും. കേരളത്തിലും ഗള്‍ഫ് മേഖലയിലും നിരവധി സ്റേജുകളില്‍ ഇസ്ലാമിക കഥാപ്രസംഗരംഗത്ത് തന്റേതായ ശൈലിയിലൂടെ ജനമനസുകളില്‍ ഇടംപിടിക്കുന്ന കഥാഅവതാരകനാണദ്ദേഹം.

പിന്നണിയില്‍ പ്രമുഖ ഗായകരായ ഷമീര്‍ പേരാമ്പ്ര, അജ്മല്‍ റോഷന്‍ എടപ്പാള്‍ എന്നിവര്‍ അണിനിരക്കും. പരിപാടിയുടെ ഉദ്ഘാടനം സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വഹിക്കും.

സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയിലേക്ക് വിവിധ ഏരിയകളില്‍ നിന്ന് വാഹനസൌകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് 33413570, 34364462.