കൃഷിയിടത്തിലുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു
Saturday, July 26, 2014 8:07 AM IST
റിയാദ്: ഇവിടെനിന്നും നൂറ് കിലോമീറ്റര്‍ അകലെ അല്‍ ഖര്‍ജിനടുത്ത് ദിലം എന്ന സ്ഥലത്തെ കൃഷിയിടത്തിലുണ്ടായ അപകടത്തില്‍ പാലക്കാട് ജില്ലയിലെ വീരമംഗലം സ്വദേശി കുലുംക്കംപാറ വീട്ടില്‍ മുഹമ്മദ് ഷാ (48) മരിച്ചു.

കൃഷിയിടം നനക്കാനുപയോഗിക്കുന്ന കുഴല്‍ക്കിണറിന്റെ പമ്പില്‍ വസ്ത്രം കുരുങ്ങിയാണ് അപകടമുണ്ടായത്. ഉടനെ ദിലം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മൃതദേഹം ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം ഇവിടെ സംസ്കരിക്കുന്നതിനായി അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി സ്പോണ്‍സറോടൊപ്പം ലൈല അഫ്ലാജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് രാജ രംഗത്തുണ്ട്.

ഭാര്യ: നബീസ. മക്കള്‍: നുസ്രത്ത് (22), നസീറ (18), ഹസൈന്‍ (15).

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍