മാഞ്ചസ്ററില്‍ കുളത്തുവയല്‍ ടീം നയിക്കുന്ന ധ്യാനം
Saturday, July 26, 2014 8:02 AM IST
മാഞ്ചസ്റര്‍: കുളത്തുവയല്‍ ടീം നയിക്കുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനം ജൂലൈ 30 മുതല്‍ ഓഗസ്റ് മൂന്നുവരെ അഞ്ച് ദിവസങ്ങളിലായി മാഞ്ചസ്ററില്‍ നടക്കും. നോര്‍ത്തെന്‍ഡനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് ധ്യാനം.

ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെയും ധ്യാനം നടക്കും. സിസ്റര്‍ എല്‍സിസ് മാത്യു, സിസ്റര്‍ ഡയാന മാത്യു, ബ്രദര്‍ തോമസ് പുലിക്കൂട്ടില്‍ തുടങ്ങിയവര്‍ ധ്യാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പരിശുദ്ധാത്മാഭിഷേകത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളും സ്പിരിച്ച്വല്‍ ഷെയറിംഗ് കോഴ്സും ധ്യാനത്തോട് അനുബന്ധിച്ച് നടക്കും.

30ന് രാവിലെ ഒമ്പതിന് ഫാ തോമസ് തൈക്കൂട്ടത്തില്‍, ഫാ റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ധ്യാനത്തിന് തുടക്കമാകും. ധ്യാനത്തില്‍ പങ്കെടുത്ത് പരിശുദ്ധാത്മാഭിഷേകത്താല്‍ നിറയുവാന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 01619982895, 07835043222.

പള്ളിയുടെ വിലാസം: ട ഒശഹറമ രവൌൃരവ, 66 ഗലിീൃംവ്യേ ഹമില, ചീൃവേലിറലി ങ22 4 ഋഎ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍