മാഞ്ചസ്റര്‍; പ്രവര്‍ത്തന മികവു കൊണ്ടും വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടേയും യുകെ മലയാളികള്‍ക്കിടയില്‍ പ്രത്യേക സ്ഥാനം പിടിച്ച മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 13ന് ലോംഗ് സൈറ്റിലെ ജെയ്ന്‍ കമ്യൂണിറ്റി സെന്ററില്‍ ആഘോഷിക്കുന്നു.
സെപ്റ്റംബര്‍ 16ന് രാവിലെ മനോജ് ജോണിന്റെ നേതൃത്വത്തില്‍ കുട്ടികളും യുവതലമുറയും കൂടി അണിയിച്ചൊരുക്കുന്ന പൂക്കളം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളേയും കോര്‍ത്തിണക്കുന്ന ഒരു പൂക്കള ആവിഷ്കാരമായിരിക്കും.
അതിനുശേഷം സജു കാവുങ്ങ, ഹന്‍സ് ജോസഫ്, മേഘല, കലേഷ്, തോമസ് എന്നിവരുടെ നേതൃത്വത്തിലൊരുക്കുന്ന വിഭവ സമൃദ്ധമായ സദ്യ. തുടര്‍ന്ന് എംഎംഎ ഡാന്‍സ് അക്കാഡമിയിലെ കലാകാരികളും മറ്റു കലാകാരന്മാരും ചേര്‍ന്ന് നിഷ, ശ്രീഷ്മ, അനിഷ, ബിന്ദു ദീപ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തെ നിറപകിട്ടേകും. വഞ്ചിപ്പാട്ട്, പുലികളി, തിരുവാതിര, മോഹിനിയാട്ടം, മാവേലിയുമൊക്കെ ചേരുമ്പോള്‍ ആഘോഷം പൊടിപൊടിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
ഓണാഘോഷത്തിന്റെ മുന്നോടിയായുള്ള ഈ വര്‍ഷത്തെ സ്പോര്‍ട്സ് ഡേ ഓഗസ്റ് 30ന് നടത്തും. അംഗങ്ങള്‍ക്കായുള്ള ബാഡ്മിന്റന്‍ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പിള്ളി അറിയിച്ചു.
അസോസിയേഷനില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ഓണാഘോഷങ്ങളില്‍ പങ്കെടുക്കാവുന്നതാണെന്നും അങ്ങനെയുള്ളവര്‍ നേരത്തെ തന്നെ ഓണ സദ്യയ്ക്കുള്ള കൂപ്പണ്‍ വാങ്ങേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വി. ജോര്‍ജ് (കള്‍ച്ചറല്‍ പ്രോഗ്രാം) 07877420077, ഷാജി മോന് കെ.ഡി 07446526706, ജോസഫ് മാത്യു 07888734481, മനോജ് ജോണ്‍ 07957940073, ഹാന്‍സ് ജോസഫ് 07951222331, ജോമി ജോസ്07956171991.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍