'ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്' (ഓം) അയ്യപ്പന്‍ വിളക്ക് 26-ന്
Friday, July 25, 2014 5:17 AM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്' (ഓം), ലോസാഞ്ചലസില്‍ അയ്യപ്പന്‍ വിളക്ക് ഒരുക്കുന്നു. ഈ മാസം ഇരുപത്തിയാറിന് റെയ്നോള്‍ഡ്സ് അവന്യുവില്‍ ഉള്ള 'ഇര്‍വിന്‍ ക്ഷേത്രത്തില്‍' വെച്ചാണ് പരിപാടി രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെ നടക്കുന്ന ഭക്തിസാന്ദ്രമായ ഉത്സവത്തില്‍ രാമായണ മാസത്തോട നു ബന്ടിച്ചു ദിവസം മുഴുവന്‍ നീളുന്ന രാമായണ പാരായണവും ഉണ്ടാകും. ടെക്സാസിലെ ശ്രീ ഗുരുവായുരപ്പാന്‍ ക്ഷേത്രത്തിലെ മേല്‍ ശാന്തിയായ ഉണ്ണികൃഷ്ണന്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വതിലാണ് പൂജകള്‍. പരിപാടിയോട് അനുബന്ധിച്ച് മണ്ണടി ഹരിയുടെ ഭക്തി പ്രഭാഷണവും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘടനാ ഭാരവാഹികളായ ബാബുരാജ് ,വിനോദ്, രമ നായര്‍, ബാലന്‍ പണിക്കര്‍ എന്നിവര്‍ അറിയിച്ചു.അയ്യപ്പന്‍ വിളക്കിലേക്കും പ്രഭാഷണ ത്തിലേക്കും എല്ലാ ഭക്ത ജനങ്ങളെയും അവര്‍സ്വാഗതം ചെയുതു.

റിപ്പോര്‍ട്ട്: സാന്‍ഡി പ്രസാദ്