ബാബുകുഞ്ഞ് ലൂക്കോസ് സൌത്ത് ജേഴ്സിയില്‍ നിര്യാതനായി
Friday, July 25, 2014 5:16 AM IST
ഫിലാഡല്‍ഫിയ: പുത്തൂര്‍ സ്വദേശി ബാബുകുഞ്ഞു ലൂക്കോസ് (66) സൌത്ത് ജേഴ്സിയില്‍ നിര്യാതനായി. സംസ്കാരം ജൂലൈ 26 ശനിയാഴ്ച 11.30ന് നടക്കും.

പരേതനായ മാത്യു ലൂക്കോസിന്റെയും ശോശാമ്മയുടെയും പുത്രനായ പരേതന്‍ ഫിലാഡല്‍ഫിയാ മാര്‍ തോമ്മാ പള്ളി ഇടവകാംഗമായിരുന്നു.

മാതാവ്: ശോശാമ്മ ലൂക്കോസ്. ഭാര്യ: ചിന്നമ്മ ബാബുകുഞ്ഞ് (കുഞ്ഞുമോള്‍). മക്കള്‍: ചാള്‍സ് ലൂക്ക്, സിബി വര്‍ക്കി. മരുമക്കള്‍: മൃണാളി ലൂക്ക്, സുനില്‍ വര്‍ക്കി. സഹോദരങ്ങള്‍: പി. എല്‍. തങ്കച്ചന്‍, മേഴ്സി സുഭാഷ്.

വ്യൂവിംഗ്: ജൂലൈ 25 വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ ഫിലാഡല്‍ഫിയാ മാര്‍ തോമാ പള്ളിയില്‍ (1085 കാമ്പ് ഹില്ല് റോഡ്, ഫിലാഡല്‍ഫിയാ 19034)

സംസ്കാരം: ജൂലൈ 26 ശനിയാഴ്ച 9 മുതല്‍ 11 വരെ ഫിലാഡല്ഫിയാ അസന്‍ഷന്‍ മാര്‍ തോമാ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ബെന്‍സേലം റോസ് ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ (3850 റിച്ച്ലെയോ റോഡ്) നടക്കും. സ്റാന്‍ലി എം.ജോണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം