ഫരീദാബാദ് രൂപതയില്‍ എംഎസ്ടി പ്രേക്ഷിത പ്രവര്‍ത്തനം ആരംഭിച്ചു
Thursday, July 24, 2014 2:00 PM IST
ന്യൂഡല്‍ഹി: മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദി അപ്പോസ്തല്‍ (എംഎസ്ടി) സഭയുടെ പ്രേഷിത പ്രവര്‍ത്തനം ഫരീദാബാദ് രൂപതയില്‍ ആരംഭിച്ചു. എംഎസ്ടി സഭാംഗങ്ങളായ ഒമ്പതുപേരാണ് രൂപതയില്‍ സേവനം തുടങ്ങിയത്. ഫാ. ജോസ് വള്ളിക്കാട്ട് ഇവര്‍ക്ക് നേതൃത്വം നല്‍കും. കൌണ്‍സിലര്‍മാരായ ഫാ. ജോസഫ് കുളത്തിങ്കല്‍, ഫാ. കുര്യന്‍ കൊച്ചേട്ടുണ്ണില്‍ എന്നിവര്‍ അദ്ദേഹത്തെ സഹായിക്കും.

നജ്ഗഡ് ദീപ്തി ആശ്രമത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഫരീദാബാദ് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. കുര്‍ബാനക്ക് മാര്‍ ഭരണികുളങ്ങരയ്ക്കൊപ്പം ഫാ. കുര്യന്‍ അമ്മാനത്തുകുന്നേല്‍, ഫാ. ജോസ് വള്ളിക്കാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

ചടങ്ങുകളില്‍ ആര്‍ച്ച് ബിഷപ് വിന്‍സെന്റ് ഗോണ്‍സെസാവോ, ഡല്‍ഹി അതിരൂപതാധ്യഷന്‍ ഡോ. അനില്‍ തോമസ് കൂട്ടോ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്