വേള്‍ഡ് മലയാളി കൌണ്‍സില്‍ 'സ്പോര്‍ട്സ് ഡേ'യും വടംവലി മത്സരവും ഓഗസ്റ് രണ്ടിന്
Thursday, July 24, 2014 5:49 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഡേ ഓഗസ്റ് രണ്ടിന് (ശനി) രാവിലെ ഒമ്പതു മുതല്‍ സാന്‍ട്രി മോര്‍ട്ടന്‍ സ്റേഡിയത്തില്‍ നടക്കും.

വേള്‍ഡ് മലയാളി കൌെന്‍സില്‍ സംഘടിപ്പിക്കുന്ന ഓള്‍ അയര്‍ലന്‍ഡ് വടംവലി മത്സരത്തോടൊപ്പം ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലും മുതിര്‍ന്നവര്‍ക്ക് പ്രത്യേകിച്ചും മത്സരങ്ങള്‍ ഉണ്ടായിരിക്കും.

സബ് ജൂണിയര്‍ (57): 02.08.2007 നും 02.08.2009 നും ഇടയില്‍ ജനിച്ചവര്‍

മത്സര ഇനങ്ങള്‍: ഓട്ടം : 100 മീറ്റര്‍, 200 മീറ്റര്‍ (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം രജിസ്ട്രേഷന്‍ ഫീസ് : 5

ജൂണിയര്‍ (8 മുതല്‍ 10 വരെ): 02.08.2004 നും 02.08.2006 നും ഇടയില്‍ ജനിച്ചവര്‍

മത്സര ഇനങ്ങള്‍: ഓട്ടം : 100 മീറ്റര്‍, 200 മീറ്റര്‍ (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം), സൈക്കിള്‍ സ്ളോ റെയ്സ്. രജിസ്ട്രേഷന്‍ ഫീസ് : 5

സീനിയര്‍ (11 മുതല്‍ 14 വരെ): 02.08.2000 നും 01.08.2003 നും ഇടയില്‍ ജനിച്ചവര്‍

മത്സര ഇനങ്ങള്‍: ഓട്ടം : 100 മീറ്റര്‍, 200 മീറ്റര്‍,400 മീറ്റര്‍, 400 മീറ്റര്‍ റിലേ, ലോംഗ് ജംപ്, ഹൈ ജംപ് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം), സൈക്കിള്‍ സ്ളോ റെയ്സ്. രജിസ്ട്രേഷന്‍ ഫീസ് : 5

സൂപ്പര്‍ സീനിയര്‍ (15 മുതല്‍ 18 വരെ): 02.08.1996 നും 01.08.1999 നും ഇടയില്‍ ജനിച്ചവര്‍

മത്സര ഇനങ്ങള്‍: ഓട്ടം: 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍,400 മീറ്റര്‍ റിലേ, ലോംഗ് ജംപ്, ഹൈ ജംപ് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം), സൈക്കിള്‍ സ്ളോ റെയ്സ്, ഫുട്ട്ബാള്‍ ഷൂട്ടൌട്ട് (ആണ്‍ കുട്ടികള്‍ക്ക് മാത്രം). രജിസ്ട്രേഷന്‍ ഫീസ്: 5

മുതിര്‍ന്നവര്‍ (19 വയസ് മുതല്‍)

മത്സര ഇനങ്ങള്‍: ഓട്ടം : 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍,400 മീറ്റര്‍ റിലേ, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്. രജിസ്ട്രേഷന്‍ ഫീസ് : 10

വടംവലി

രജിസ്ട്രേഷന്‍ ഫീസ് : 50

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2014 ജൂലൈ 31 നു മുന്‍പ് പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റെര്‍ ചെയ്യുന്നതിന് ംംം.ംാരശൃലഹമിറ.രീാ സന്ദര്‍ശിക്കുക

വടംവലി മത്സരത്തിനു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമിന് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.

മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഓഗസ്റ് 23 ന് ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്ററില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓണഘോഷത്തോടനുബന്ധിച്ചു വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് ആന്റണി: 0872450049, കിംഗ് കുമാര്‍: 0872365378, സാം ചെറിയാന്‍ : 0862323342, എല്‍ദോ തോമസ് : 0871717138, ജോണ്‍ ചാക്കോ: 0876521572, ബിലിന്‍ വര്‍ഗിസ്: 0876552055, ഷിജുമോന്‍ ചാക്കോ: 0872257706, സൈലോ സാം : 0876261590, ഷാജി അഗസ്റിന്‍: 0899562938.