'ഒരു മന്ദാരപൂപോലെ' പുസ്തക പ്രകാശനം ജൂലൈ 28 ന്
Thursday, July 24, 2014 5:48 AM IST
തിരുവനന്തപുരം: അമേരിക്കന്‍ മലയാളിയായ ജയിംസ് ഏബ്രഹാമിന്റെ ഒരു ജീവിതകഥാ പ്രാധാന്യമുള്ള 'ഒരു മന്ദാരപ്പൂപോലെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 28ന് (തിങ്കള്‍) വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം കാരുണ്യ ഗൈഡന്‍സ് സെന്ററില്‍ റിട്ട. അഡീഷണല്‍ സെക്രട്ടറി ബാബു പോള്‍ ഐഎഎസ് നിര്‍വഹിക്കും. കവി റോസ് മേരി പുസ്തകം ഏറ്റുവാങ്ങും.

അകാലത്തില്‍ മരിച്ച ഭാര്യ ഏലിയാമ്മ ഏബ്രഹാമിന്റെ ത്യാഗപൂര്‍ണവുമായ ജീവിതവുമായി ബന്ധപ്പെട്ട ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ബാബു പോളും ആഖ്യാനം നിര്‍വഹിച്ചത് ജസി നാരായണനുമാണ്.

സാംസ്കാരിക പ്രവര്‍ത്തകനായ കെ.കെ. ജോണ്‍സന്റെ സഹോദരിയാണ് പരേതയായ ഏലിയാമ്മ ഏബ്രഹാം.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം