കല മാതൃഭാഷാ ചിത്രരചന കളരി സംഘടിപ്പിച്ചു
Thursday, July 24, 2014 5:46 AM IST
കുവൈറ്റ്: കല മാതൃഭാഷാ കുട്ടികള്‍ക്ക് ചിത്രരചന പരിശീലന കളരി സംഘടിപ്പിച്ചു. കല മാതൃഭാഷാ ക്ളാസുകളിലെ കുട്ടികള്‍ക്കായി പ്രശസ്ത ആര്‍ട്ടിസ്റ് ജോണ്‍ ആര്‍ട്സ് കലാഭവന്‍ കാരിക്കേച്ചര്‍ പഠന കളരി സംഘടിപ്പിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച കളരി സ്കറിയ ജോണ്‍ ഉദ്ഘാടനം ചെയ്തു. സലിംരാജ് സ്വാഗതവും മാതൃഭാഷാ ക്ളാസിലെ വിദ്യാര്‍ഥി ജെസ്വിന്‍ നന്ദിയും പറഞ്ഞു. രഞ്ജിത്ത് ഓര്‍ച്ച, സുരേഷ് ചവറ, സിദ്ധാര്‍ഥ് എന്നിവര്‍ നേതൃതം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍