ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം വര്‍ണാഭമായി
Thursday, July 24, 2014 3:57 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിമൂന്നാമത് കുടുംബ സംഗമം -2014 ഡിന്നര്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവയോടുകൂടി വര്‍ണ്ണാഭമായി നടത്തപ്പെട്ടു.

ജൂലൈ 12-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച് വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടുകൂടി കുടുംബ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കൌണ്‍സില്‍ വൈസ് പ്രസിഡന്റ് റവ. ബിനോയി പി. ജേക്കബിന്റെ ആമുഖ പ്രസംഗത്തോടും പ്രാര്‍ത്ഥനയോടുംകൂടി ആരംഭിച്ചു. ക്ളര്‍ജി ചെയര്‍മാന്‍ റവ. ഷാജി തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. കൌണ്‍സില്‍ പ്രസിഡന്റ് ഫാ. ജോയി ആലപ്പാട്ട് അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയായി പങ്കെടുത്ത സി.എസ്.ഐ സൌത്ത് കേരള ഡയോസിസ് ബിഷപ്പ് റൈറ്റ് റവറന്‍ ധര്‍മ്മരാജ് റസലം “ണല മൃല വേല യീറ്യ ീള ഇവൃശ’ എന്ന വിഷയത്തെ (തീം) ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുകയും ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

തുടര്‍ന്ന് കുര്യന്‍ പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷിക്കാഗോ ചെണ്ടമേള ക്ളബിന്റെ മനോഹരമായ ചെണ്ടമേളം അരങ്ങേറി.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിംസ് പുത്തന്‍പുരയില്‍ തുടര്‍ന്നുള്ള പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്പോണ്‍സേഴ്സിനെ സദസിന് പരിചയപ്പെടുത്തി. ജോയിന്റ് സെക്രട്ടറി പ്രേംജിത്ത് വില്യം തുടര്‍ന്നുള്ള പരിപാടികളുടെ അവതാരകരായ ഡോ. സിബിള്‍ ഫിലിപ്പ്, രമ്യാ രാജന്‍ എന്നിവരെ പരിചയപ്പെടുത്തി.

കേരളാ കിഡ്നി ഫൌണ്േടഷന്‍ ചെയര്‍മാനും അറിയപ്പെടുന്ന ജീവകാരുണ്യപ്രവര്‍ത്തകനുമായ ഫാ. ഡേവിസ് ചിറമേല്‍ അവയവദാനത്തിന്റെ ആവശ്യകതയെ ആസ്പദമാക്കി ബോധവത്കരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് കൌണ്‍സില്‍ അംഗങ്ങളായ 14 പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകള്‍, വര്‍ണ്ണപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ നന്ദി പ്രസംഗം നടത്തുകയും എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 5000 ഡോളര്‍ ചെലവഴിച്ച് കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിന് നല്‍കുന്ന ഭവനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. ഈവര്‍ഷത്തെ ഭവന നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുന്നത് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് (നോര്‍ത്ത് ലേക്ക്) ഇടവകയാണ്.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള 16 എപ്പിസ്കോപ്പല്‍ പള്ളികളുടെ കൂട്ടായ്മയാണ് എക്യൂമെനിക്കല്‍ കൌണ്‍സില്‍. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയും, റവ.ഫാ. ജോയി ആലപ്പാട്ട് (പ്രസിഡന്റ്), റവ. ബിനോയി പി. ജേക്കബ് (വൈസ് പ്രസിഡന്റ്), ജോണ്‍സണ്‍ വള്ളിയില്‍ (ജനറല്‍ സെക്രട്ടറി), പ്രേംജിത്ത് വില്യം (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ക്കു പുറമെ റവ. ഷാജി തോമസ് (ക്ളെര്‍ജി ചെയര്‍മാന്‍), ജയിംസ് പുത്തന്‍പുരയ്ക്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), മോന്‍സി ടി. ചാക്കോ (ഫുഡ്), ജോയിച്ചന്‍ പുതുക്കുളം (പബ്ളിസിറ്റി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (സ്റേജ് ആന്‍ഡ് സൌണ്ട്), ആഗ്നസ് തെങ്ങുംമൂട്ടില്‍, മേഴ്സി മാത്യു, ഡെല്‍സി മാത്യു (വിമന്‍സ് ഫോറം), റവ. ജോര്‍ജ് ചെറിയാന്‍, രമ്യാ രാജന്‍, ജിന്‍സി ഫിലിപ്പ് (യൂത്ത് ഫോറം), ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (ൌവെലൃശിഴ) എന്നിവരാണ് കുടുംബ സംഗമത്തിന് നേതൃത്വം നല്‍കുന്നത്.

ഇമ്പീരിയല്‍ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ്, റിയലബിള്‍ ടാക്സ് ആന്‍ഡ് അക്കൌണ്ടിംഗ് (ഔസേഫ് തോമസ് സിപിഎ), സര്‍ട്ടിഫൈഡ് അക്കൌണ്ടിംഗ് ആന്‍ഡ് ടാക്സ് ഇന്‍ക് (ആന്‍ഡ്രൂസ് തോമസ്, ജോസഫ് ചാമക്കാല) എന്നിവര്‍ ഗ്രാന്റ് സ്പോണ്‍സേഴ്സും, ഫാമിലി ഡെന്റല്‍ പ്രാക്ടീസ് (ഡോ. സൂസന്‍ ഇടുക്കുതറ), ലൂക്കോസ് റിയാലിറ്റി (സിറിയക് ലൂക്കോസ് പുത്തന്‍പുരയില്‍), ബി.എം.ഒ ഹാരീസ് ബാങ്ക് (ബാബു കുറുപ്പ് മോര്‍ട്ട്ഗേജ് ബാങ്കര്‍), ജിജി സാം ആന്‍ഡ് ഫാമിലി എന്നിവര്‍ പ്ളാറ്റിനം സ്പോണ്‍സേഴ്സും, ഹീറ്റിംഗ് ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് (എബി ഇലക്കാട്ട്), ന്യൂയോര്‍ക്ക് ലൈഫ് (സണ്ണി ഈരൂരിക്കല്‍), അച്ചീവ് റിയല്‍ എസ്റേറ്റ് (സാബു മഠത്തിപ്പറമ്പില്‍), ജെ.എം.എസ് റെന്റല്‍സ് (ജോജി, മോന്‍സി, ഷൈജു), കെ.എന്‍.എ റിയാലിറ്റി (മാത്യു ജോസഫ് മാപ്ളേട്ട്), കെവിന്‍ ആന്‍ഡ് കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ ഗോള്‍ഡ് സ്പോണ്‍സേഴ്സുമായിരുന്നു.

റവ.ഫാ. ജോര്‍ജ് ദാനിയേലച്ചന്റെ സമാപന പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തോടുംകൂടി പ്രൌഢഗംഭീരമായ കുടുംബ സംഗമം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം