ഫിത്വര്‍ സക്കാത്ത് സംഭരണവും വിതരണവും
Wednesday, July 23, 2014 8:14 AM IST
റിയാദ്: വിശുദ്ധ റമദാന്‍ മാസത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട ഫിത്വര്‍ സക്കാത്ത് സംഭരിക്കുകയും അത് അര്‍ഹതപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതിനായി റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഏറ്റവും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ലേബര്‍ ക്യാമ്പുകള്‍ കണ്െടത്തുകയും സക്കാത്തിന്റെ അരി അതാത് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുമായി വോളന്റിയര്‍മാരേയും അവര്‍ക്ക് വാഹനസൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാദിലെ എല്ലാ ഭാഗത്തുമള്ളവര്‍ക്ക് ഈ സംരഭത്തില്‍ പങ്കാളികളാകുന്നതിനും സഹകരിക്കുന്നതിനും അവസരമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0555157512, 0504214498, 0564626756, 0501743236.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍