ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫണ്ട് കൈമാറി
Wednesday, July 23, 2014 8:13 AM IST
റിയാദ്: ഒഐസിസി മലപ്പൂറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന പെരുന്നാള്‍ കിറ്റ് വിതരണത്തിനുള്ള ഫണ്ട് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ മലപ്പൂറം ജില്ലാ വൈസ് പ്രസിഡന്റ് സലാം തെന്നലക്ക് കൈമാറി.

തെന്നലയിലെ നിര്‍ധനരായ 300 കുടുംബങ്ങള്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യൂന്നത്. ജുലൈ 28 ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെ സാന്നിധ്യത്തില്‍ തെന്നല അറയ്ക്കല്‍ ടൌണ്‍ കമ്മിറ്റിയുമായി സഹകരിച്ചു കൊണ്ടാണ് കിറ്റ് വിതരണം നടക്കുക. ഹാഫ്മൂണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ജിഫിന്‍ അരിക്കോട്, ജില്ലാ ഭാരവാഹികളായ സക്കീര്‍ ധാനത്ത്, ഷാഫി കൊടിഞ്ഞി, ജംഷദ് തുവൂര്‍, മുത്തു തിരൂരങ്ങാടി, ഷബീര്‍ മങ്കട, ബാവ തിരൂരങ്ങാടി, അഫ്സര്‍ തിരൂരങ്ങാടി, ഷംസു മാളിയേക്കല്‍, അലി ഹാഫ്മൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍